Friday, September 22, 2017

മറഞ്ഞു തുടങ്ങിയ മതേതര ചരിത്രം

വിദ്യാലയങ്ങളിൽ
ഞാൻ തിന്നുതീർത്ത ചരിത്ര പുസ്തകങ്ങൾക്കൊരു
ചോരച്ചുവയായിരുന്നു,
വിശ്വാസത്തിന്റെ നിറങ്ങൾ
മറന്നെന്റെ പൂർവികർ പോരാടി
വീഴ്ത്തിയ ചെഞ്ചോരയുടെ രുചി.

ബാഹ്യ വെണ്മയിലഭിമാനം പൂണ്ടുള്ളിലെ-
കറുപ്പിനെ
ഹിംസയിലേക്കാവാഹിച്ചവർ
അവർക്ക് മുമ്പിൽ
കയ്യാമമണിഞ്ഞും,
കഴുമരത്തിലേറിയും,
അഹിംസയനുഷ്ഠിച്ച്
പിൻഗാമികളുടെ
മതേതര സ്വാതന്ത്ര്യത്തിലെ
യോർമകളായ് മാറിയനേകം പേരുടെ ചോരചിന്തിയ
ചരിത്ര പുസ്തകം

അഹിംസയുടെയാ വെളുത്തതാളുകളിൽ
അഹിംസാ പ്രവാചകന്റെ ജീവിതത്തിൽ
ചോരക്കളം തീർത്തായിരുന്നു
മതേതര ഇന്ത്യയുടെ
"മതഭ്രാന്തിന്റെ" തുടക്കം!

അന്ന്
അവിടെ വച്ച്
മതേതരത്വത്തിന്റെ വെളുത്താളുകളിൽ
മറഞ്ഞുണങ്ങിയ വർണങ്ങൾ
മെല്ലെത്തെളിഞ്ഞു തുടങ്ങി

ഭൂമിയുടെ കറക്കമാ നിറങ്ങളെ
ഓരോ പാതകയായ് നാട്ടപ്പെടുത്തി
ഒരൊറ്റ ഇന്ത്യങ്ങനെ
നിറങ്ങളിലേക്കമർന്നു പോയി
അതൊരു
കലാപമായി,
കൂട്ടകൊലകളായി,
മതഭ്രാന്തായി,
സത്യത്തിന്റെ മഷികൾക്കൽപായുസ്സായി,
മതേതരത്വത്തെ ഞെരിച്ചു കൊന്നു

അങ്ങനെ
ഇന്നാ
മതേതരത്വവും
ചരിത്ര പുസ്തകത്തിലേക്ക് കാൽ വെച്ചിരിക്കുന്നു
പുതിയൊരധ്യായമായ്..




No comments:

Post a Comment